കേരള ബ്ലാസ്റ്റേഴ്‌സ് ഉം കേരളം സർക്കാരും കൈകോർക്കുമ്പോൾ
ഇന്ത്യയിലെ ജനപ്രിയ ഫുട് ബോൾ ലീഗെ ആയ ISL ഏഴാം സീസണിലേക്ക് കടക്കുകയാണ്. ലീഗിലെ തന്നെ ഏറ്റവുമധികം ആരാധകർ ഉള്ള ടീം ഏതെന്നു ചോദിച്ചാൽ അത് കേരളം ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് എന്നതിൽ സംശയമില്ല , ഇന്ത്യലെ തന്നെ ഏറ്റവും വലിയ ആരാധകവൃന്ദം കേരള ബ്ലാസ്റ്റേഴ്സിന് മഞ്ഞപ്പട തന്നെ.
കേരളം ബ്ലാസ്റ്റേഴ്‌സ് ഇ കഴിഞ്ഞ സെപ്റെബെർ മാസത്തിൽ ഒരു വലിയ കാൽവെയ്പ്പുകൂടി നടത്തുകയുണ്ടായി, കേരളം സർക്കാരും കേരളം ബ്ലാസ്റ്റേഴ്‌സ് ഉം കൈകോർക്കുന്നു എന്നതായിരുന്നു ആ വാർത്ത, തിരുവന്തപുരത്തെ ജി വി രാജ സ്പോർട്സ് സ്കൂൾ ഇൽ സ്പോർട്സ് കേരള എലൈറ്റ് റെസിഡന്റിൽ ഫുട്ബോൾ അക്കാദമി (sports Kerala elite residential football academy) സ്ഥാപിക്കുന്നതിയായാണ് ഈ ഒത്തു ചേരൽ, അക്കാദമി യുടെ അടുത്ത അഞ്ചു വർഷത്തെ മേൽനോട്ടം KBFC ആവും നിർവഹിക്കുക
പദ്ധതിയുടെ ഉദ് ഘാടനം കേരള മുഖ്യമന്ത്രി ശ്രീ . പിണറായി വിജയനും കായിക വകുപ്പ് മന്ത്രി അബ്ദുറഹിമാനും ചേർന്ന് നിർവഹിച്ചു. അന്ധർ ദേശീയ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോൾ താരങ്ങളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അക്കാദമി ആരംഭിച്ചത്, കായിക പരിശീലനത്തിനായി പ്രായപരിധി ക്രമത്തിൽ മൂന്നു ഗ്രൂപ്പ് ടീമുകൾ ആണ് ഉള്ളത് U 14 , U 17 , U 20.
സാങ്കേതിക വിദഗ്ധരെയും പരിശീലകരെയും എത്തിച്ചു അക്കാദമി യുടെ വളർച്ചയ്ക്കായി KBFC പ്രവർത്തിക്കും. മാത്രവുമല്ല ലോകനിലവാരമുള്ള ഇൻഫ്രാസ്ട്രക്ച്ചർ ഉം ടർഫ് ഉം ഒക്കെത്തന്നെ ഇതിനോടകം അക്കാദമി ഇത് സജ്ജീകരിച്ചു കഴിഞ്ഞു.
ഇത്തരം ഒരു ഒത്തുചേരൽ വഴി കേരളം സർക്കാരും ഒരു വലിയ നേട്ടത്തിന്റെ തുടക്കം കുറിച്ചിരിക്കുകയാണ് .
Facebook
RSS