Uncategorized

സോഷ്യൽ മീഡിയയിലെ ആരാച്ചാർ. ട്വിറ്റെർ കില്ലർ എന്ന സൈക്കോ കൊലയാളി.

ജപ്പാനെ ഒന്നാകെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു ഒമ്പതുപേരുടെ കൊലപാതകവും അതിനുപിന്നിലെ ‘ട്വിറ്റര്‍ കില്ലറും’. സോഷ്യല്‍ മീഡിയകളില്‍ ആത്മഹത്യാപ്രവണത പ്രകടിപ്പിച്ചിരുന്നവർ ആയിരുന്നു ഇയാളുടെ ഇരകളിലേറെയും എന്നതാണ് ഈ കൊലപാതകപരമ്പരയെ വ്യത്യസ്തമാക്കിയത്. ഏതായാലും തകാഹിറോ ഷിറൈഷി എന്ന കൊലയാളി ടോക്കിയോയിലെ ഒരു കോടതിയില്‍ സെപ്തംബര് 30 -നു തന്‍റെ തെറ്റുകളെല്ലാം സമ്മതിച്ചുവെന്നാണ് ജപ്പാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഒരു പുരുഷനടക്കം പതിനഞ്ചിനും ഇരുപത്തിയാറിനും മദ്ധ്യേ പ്രായമുള്ള ഒന്പതുപേരെയാണ് ഇയാൾ കൊലചെയ്തത്. പ്രോസിക്യൂഷൻ പറയുന്നത് ഇതാണ്, ഇരുപത്തിയൊൻപതുകാരനായ കൊലയാളി 2017 മാർച്ചിൽ ഒരു ട്വിറ്റെർ അക്കൗണ്ട് തുടങ്ങി. ആത്‍മഹത്യ ചിന്തയുമായി നടക്കുന്നവരെ കണ്ടെത്തുക എന്നതായിരുന്നു ലക്‌ഷ്യം. അവരെ ഉന്നംവെച്ചു മുൻപോട്ടു പോയി. “ആരാച്ചാർ” എന്ന് അർദ്ധം വരുന്ന പേരിലാണ് ഇയാൾ ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടത്. തുടർന്ന് മരണത്തെകുറിച് സംസാരിക്കുന്ന പ്രൊഫൈലുകളോട് സൗഹൃദം കൂടുകയും, തന്റെ അപ്പാർട്മെന്റിലേക് വന്നാൽ മരിക്കാൻ സഹായിക്കാം എന്ന് പ്രലോഭിപ്പിക്കയും ചെയ്യും.

കാണാതായ കാമുകിയെ കണ്ടെത്തുന്നതിയ പ്രതിയെ വെല്ലുവിളിച്ചതിനാലാണ് ഒൻപതാമൻ കൊലചെയ്യപ്പെട്ടത്. കൊലപാതകത്തെ സംബന്ധിച്ച വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളുടെ അപ്പാർട്മെന്റിൽ നിന്നും കൂളിംഗ് കണ്ടൈനറുകളിൽ സൂക്ഷിച്ചിരുന്ന ഇരകളുടെ ശവശരീരണങ്ങളും കണ്ടെത്തി. ഇരകളുടെ സമ്മതത്തോടെയാണ് ഇയാൾ ഈ കൊലപാതകങ്ങൾ നടത്തിയതെന്നും, അതുകൊണ്ട് തന്നെ ശിക്ഷയിൽ ഇളവുകൾ നൽകണമെന്നും ഇയാളുടെ വക്കീൽ വാദിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top