malayalam

സംസ്ഥാനചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടൻ സുരാജ് വെഞ്ഞാറമൂട്.

കഴിഞ്ഞ വർഷത്തെ സംസ്ഥാനചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി സുരാജ്‌ വെഞ്ഞാറമൂടും, നടിയായി കനി കുസൃതിയും ആണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മികച്ച സംവിധായകനായി ജല്ലിക്കട്ടിലൂടെ ലിജോ ജോസ്‌ പെല്ലിശ്ശേരി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച ചിത്രമായി റഹ്മാന്‍ സഹോദരന്‍മാരുടെ വാസന്തിതെരഞ്ഞെടുക്കപ്പെട്ടു. ഫഹദ്‌ ഫാസിലും സ്വാസികയും മികച്ച സ്വഭാവനടീനടന്‍മാരായി അവാർഡിനർഹരായി. മന്ത്രി എ കെ ബാലനാണ്‌ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്‌. മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് അവാർഡുകൾ നിശ്ചയിച്ചത്.

അവാര്‍ഡുകളുടെ പട്ടിക ചുവടെ:

  • മികച്ച ചിത്രം: വാസന്തി (സംവിധാനം: ഷിനോസ്‌ റഹ്മാന്‍, സജാസ്‌ റഹ്മാന്‍)
  • മികച്ച രണ്ടാമത്തെ ചിത്രം: കെഞ്ചീര (സംവിധാനം: മനോജ്‌ കാന)
  • മികച്ച സംവിധായകന്‍: ലിജോ ജോസ്‌ പെല്ലിശ്ശേരി (ചിത്രം: ജെല്ലിക്കെട്ട്)‌
  • മികച്ച നടന്‍: സുരാജ്‌ വെഞ്ഞാറമൂട്‌ (ചിത്രങ്ങള്‍: ആന്‍ഡ്രോയ്ഡ്‌ കുഞ്ഞപ്പന്‍,വികൃതി)
  • മികച്ച നടി: കനി കുസൃതി (ചിത്രം: ബിരിയാണി)
  • മികച്ച സ്വഭാവനടന്‍: ഫഹദ്‌ ഫാസില്‍ (ചിത്രം: കുമ്പളങ്ങി നൈറ്റ്സ്‌)
  • മികച്ച സ്വഭാവനടി: സ്വാസിക വിജയ്‌ (ചിത്രം: വാസന്തി)
  • മികച്ച ബാലനടന്‍: വാസുദേവ്‌ സജേഷ്‌ മാരാര്‍ (ചിത്രങ്ങള്‍: കള്ളനോട്ടം, സുല്ല്‌)
  • മികച്ച ബാലനടി: കാതറിന്‍ ബിജി (ചിത്രം: നാനി)
  • മികച്ച കഥാകൃത്ത്‌: ഷാഹുല്‍ അലിയാര്‍ (ചിത്രം: വരി, ദ സെന്റന്‍സ്‌)
  • മികച്ച ഛായാഗ്രാഹകന്‍: പ്രതാപ്‌ പി നായര്‍ (ചിത്രങ്ങള്‍: ഇടം, കെഞ്ചീര)
  • മികച്ച തിരക്കഥാകൃത്തുക്കള്‍: റഹ്മാന്‍ സഹോദരന്‍മാര്‍
  • മികച്ച തിരക്കഥ അവലംബം: പി എസ്‌ റഫീഖ്‌ (ചിത്രം: തൊട്ടപ്പന്‍)
  • മികച്ച ഗാനരചയിതാവ്‌: സുജീഷ്‌ ഹരി (ചിത്രം: സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ,ഗാനം: പുലരിപ്പു പോലെ)
  • മികച്ച സംഗീതസംവിധായകന്‍: സുഷിന്‍ ശ്യാം (ചിത്രം: കുമ്പളങ്ങി നൈറ്റ്സ്‌)
  • മികച്ച പശ്ചാത്തലസംഗീതം: അജിമല്‍ ഹസ്ബുള്ള (ചിത്രം: വ്യത്താകൃതിയിലുള്ളചതുരം)
  • മികച്ച ഗായകന്‍: നജിം അര്‍ഷാദ്‌ (ഗാനം: ആത്മാവിലെ, ചിത്രം: കെട്ട്യോളാണ്‌ എന്റെ മാലാഖ)
  • മികച്ച ഗായിക: മധുശ്രീ നാരായണന്‍ (ഗാനം: പറയാതരികെ, ചിത്രം: കോളാമ്പി)
  • മികച്ച ചിത്രസംയോജനം: കിരണ്‍ ദാസ്‌ (ചിത്രം: ഇഷ്ഖ്‌)
  • മികച്ച കലാസംവിധാനം: ജോതിഷ്‌ ശങ്കര്‍ (ചിത്രങ്ങള്‍: കുമ്പളങ്ങി നൈറ്റ്സ്‌, ആന്‍ഡ്രോയ്ഡ്‌ കുഞ്ഞപ്പന്‍)
  • മികച്ച സിങ്ക്‌ സൌണ്ട്‌: ഹരികുമാര്‍ മാധവന്‍ നായര്‍ (ചിത്രം: നാനി)
  • മികച്ച സൌണ്ട്‌ മിക്സിംഗ്‌: കണ്ണന്‍ ഗണപതി (ചിത്രം: ജല്ലിക്കട്ട്‌)
  • മികച്ച സൌണ്ട്‌ ഡിസൈന്‍: വിഷ്ണുഗോവിന്‌ (ചിത്രം: ഉണ്ട, ശ്രീശങ്കര്‍ ഗോപിനാഥ്‌, ചിത്രം: ഇഷ്ഖ്‌)
  • മികച്ച ലാബ്‌/ കളറിസ്റ്റ്‌; ലിജു (ചിത്രം: ഇടം)
  • മികച്ച മേക്കപ്പ്‌ മാന്‍: രഞ്ജിത്ത്‌ അമ്പാടി (ചിത്രം: ഹെലന്‍)
  • മികച്ച വസ്ത്രാലങ്കാരം: അശോകന്‍ ആലപ്പുഴ (ചിത്രം: കെഞ്ചീര)
  • മികച്ച ഡബ്ബിംഗ്‌ ആര്‍ട്ടിസ്റ്റ്‌: വിനീത്‌ (ചിത്രങ്ങള്‍: ലൂസിഫര്‍, മരയ്ക്കാർ അറബിക്കടലിന്റെ സിംഹം)
  • മികച്ച ഡബ്ബിംഗ്‌ ആര്‍ട്ടിസ്റ്റ്‌: ശ്രുതി രാമചന്ദ്രന്‍ (ചിത്രം: കമല)
  • മികച്ച കോറിയോഗ്രാഫര്‍: 1. ബൃന്ദ, പ്രസന്ന സുജിത്ത്‌ (ചിത്രം: മരയ്ക്കാർ അറബിക്കടലിന്റെ സിംഹം)
  • മികച്ച കലാമൂല്യമുള്ള ജനപ്രിയചിത്രം: മധു സി നാരായണന്റെ (ചിത്രം: കുമ്പളങ്ങി നൈറ്റ്സ്‌)
  • നിര്‍മാതാക്കള്‍: നസ്രിയ നസിം, ഫഹദ്‌ ഫാസില്‍, ശ്യാം പുഷ്കരന്‍, ദിലീഷ്‌ പോത്തന്‍
  • മികച്ച നവാഗതസംവിധായകന്‍: രതീഷ്‌ പൊതുവാള്‍ (ചിത്രം: ആന്‍ഡ്രോയ്ഡ്‌ കുഞ്ഞപ്പന്‍)
  • മികച്ച കുട്ടികളുടെ ചിത്രം: നാനി (സംവിധായന്‍: സംവിദ്‌ ആനന്ദ്‌)
  • മികച്ച വിഷ്വല്‍ ഇഫക്ട്സ്‌ സൂപ്പര്‍വൈസര്‍: സിദ്ധാര്‍ത്ഥ്‌ പ്രിയദര്‍ശന്‍, ചിത്രം: (മരയ്ക്കാർ അറബിക്കടലിന്റെ സിംഹം)

പ്രത്യേകപരാമർശം

  • മികച്ച നടന്‍: നിവിന്‍ പോളി (ചിത്രം: മുത്തോന്‍)
  • മികച്ച നടി: അന്ന ബെന്‍ (ചിത്രം: ഹെലന്‍)
  • മികച്ച നടി: പ്രിയംവദ കൃഷ്ണന്‍ (ചിത്രം: തൊട്ടപ്പന്‍)

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top