വീട്ടിൽ തയാറാക്കാം അടിപൊളി ചിക്കൻ 65

ചേരുവകൾ

 • ചിക്കൻ – 1 കിലോ
 • ഇഞ്ചി – 2 കഷണം
 • വെളുത്തുള്ളി – 4 കഷണം
 • എലക്ക – 4 എണ്ണം
 • കറുവപ്പട്ട – 2 കഷണം
 • ഗ്രാമ്പു – 4 എണ്ണം
 • മുട്ട – 4 എണ്ണം
 • വിനാഗിരി – അരക്കപ്പ്
 • അജിനാമോട്ടോ – 2 നുള്ളു
 • മുളകുപൊടി – കാൽ കപ്പ്
 • മസാലപ്പൊടി – 5 സ്പൂൺ
 • ചിക്കൻ മസാല – 5 സ്പൂൺ
 • ഉപ്പ് – പാകത്തിന്
 • ഗോതമ്പ് പൊടി – അരക്കിലോ
 • എണ്ണ – കാൽ കിലോ

തയ്യാറാക്കുന്ന വിധം

1) ചിക്കന്‍ ചെറിയ കഷണങ്ങളാക്കുക.

2) വെളുത്തുള്ളി, ഇഞ്ചി എന്നിവ അരയ്ക്കുക.

3) ഒരു പാത്രത്തിൽ മുട്ട പതപ്പിച്ച്‌ അതില്‍ വിനാഗിരി, ഉപ്പ്‌, അജിനാമോട്ടോ, ഗോതമ്പ്‌ പൊടി എന്നിവ ചേര്‍ത്തിളക്കുക.

4) ചിക്കനില്‍ അരപ്പും, ചിക്കന്‍ മസാലയും മറ്റ്‌ പൊടികളും പുരട്ടി മുട്ടയില്‍ ചേര്‍ത്തിളക്കി 2 മണിക്കൂര്‍ വയ്ക്കുക. ശേഷം കഷണങ്ങള്‍ എണ്ണയില്‍ പൊരിച്ചെടുക്കുക

Total
128
Shares
Leave a Reply

Your email address will not be published. Required fields are marked *