health malayalam

വണ്ണം വെയ്ക്കാം സിമ്പിളായി.

മെലിഞ്ഞ ശരീരം പലരെയും നിരാശപ്പെടുത്താറുണ്ട്. അതല്ലെങ്കിൽ അവരെ കാണുമ്പോൾ പ്രത്യേകിച്ച് നമ്മൾ മലയാളികൾക്ക് ഒന്ന് ഉപദേശിക്കണം എന്ന് തോന്നാറുണ്ട്. അങ്ങനെയുള്ളവർക്കാണ് ഈ പക്തി. ആയുർവേദം പ്രകൃതിയുടെ വരദാനം എന്നൊക്കെ പറയാറുണ്ട്. നമുക്ക് ചുറ്റും നമുക്ക് വേണ്ട ഔഷധങ്ങൾ ഉള്ളതുകൊണ്ടാവാം ഇങ്ങനെ പറയുന്നത്. തടി വെയ്ക്കാൻ സഹായിക്കുന്ന വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ചില ഒറ്റമൂലികൾ പരിചയപ്പെടാം.

  • ഉലുവ ഒരു പിടിവീതം വൈകുന്നേരം ഒരു ഗ്ലാസ്‌ വെള്ളത്തിലിട്ട കുതിര്‍ത്ത്‌ രാവിലെയെടുത്ത്‌ ഞെരടി പിഴിഞ്ഞരിച്ച്‌ ആ വെള്ളം പതിവായി ഉപയോഗിക്കുക.
  • ബദാംപരിപ്പ്‌ പൊടിച്ചിടു പാല്‍ കാച്ചി കഴിക്കുക.
  • പാലും പഞ്ചസാരയും ചേര്‍ത്ത്‌ ഓട്ട്‌സ്‌ കഴിക്കുക.
  • തൊട്ടാവാടിയുടെ വേര് കഷായം വെച്ച്‌ രണ്ടു തുടം വീതംഎടുത്ത്‌ അതില്‍ അമുക്കുരം (ശുദ്ധി) പൊടിച്ചതും കൂട്ടി കഴിക്കുക.
  • പച്ച കുറുന്തോട്ടി സമൂലം ഇടിച്ചു പിഴിഞ്ഞ്‌ അരിച്ചെടുത്തശേഷം അരിയിട്ടു വേവിച്ച്‌ കഞ്ഞിവെച്ച്‌ പാലില്‍ ചേര്‍ത്തു കൂടിക്കുക.
  • ഇന്തുപ്പും വെണ്ണയും ചേര്‍ത്ത്‌ രാത്രി ഊണ് കഴിക്കുക. കുട്ടികള്‍ക്കു തടിക്കാന്‍ നന്ന്‌.
  • വിഷ്ണുക്രാന്തി ചതച്ചിട്ടു പാല്‍ കാച്ചി കഴിക്കുക. ഇതും കുട്ടികള്‍ക്ക്‌ നല്ലതാണ്‌.
  • ശതാവരി കഷായംവെച്ച്‌ ശതാവരി കലക്കം ചേര്‍ത്ത്‌ നെയ കാച്ചി കഴിക്കുക.

എല്ലാ പക്തികളിലും ഓര്മിപ്പിക്കുംപോലെ തന്നെ മുറി വൈദ്യം ആളെ കൊല്ലുമെന്നൊരു ചൊല്ലുണ്ട് എന്ന് ഓർമിപ്പിക്കുന്നു. സ്വയം ചികിത്സകൾ നടത്തുമ്പോൾ ഒരു വിദഗ്ദ്ധ അഭിപ്രായം നേടുന്നത് നല്ലത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top