malayalam

ലോകത്ത് ഏറ്റവുംകൂടിയ മിനിമം വേതനം നല്കാൻ തയാറെടുക്കുകയാണ് ഈ സർക്കാർ. മണിക്കൂറിനു 1,839രൂപ

ലോകത്ത് ഏറ്റവുംകൂടിയ മിനിമം വേതനം നല്‍കുന്ന നഗരമാകാന്‍ സ്വിറ്റ്സര്‍ലാന്‍ഡിലെ ജനീവ തയാറെടുക്കുന്നു. ജനീവ നഗരം ഉള്‍പ്പെടുന്ന മേഖലയില്‍ 58 ശതമാനം വോട്ടര്‍മാരും പുതുക്കിയ വേതനത്തിന് അനുകൂലമാണോയെന്ന സര്‍ക്കാരിന്റെ ചോദ്യത്തിന് അനുകൂല നിലപാടാണെടുത്തിരിക്കുന്നത്.

മണിക്കൂറിന് 23 സ്വിസ് ഫ്രാങ്ക്(25ഡോളര്‍) കൂലിയിനത്തില്‍ നല്‍കാനാണ് ധാരണ ആയിരിക്കുന്നത്, അതായത് 1,839രൂപ. സാമൂഹിക സമന്വയത്തെ അനുകൂലിക്കുക, ദാരിദ്രത്തിനെതിരെ പോരാടുക, മനുഷ്യന്റെ അന്തസ്സിനെ ബഹുമാനിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ലോകത്തെ ഏറ്റവും ഉയര്‍ന്നവേതനം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.

ഈ വര്ഷം നവംബര്‍ ഒന്നുമുതല്‍ ജനീവയില്‍ പുതുക്കിയ വേതനം നിലവില്‍വരും. ആഴ്ചയില്‍ 41 മണിക്കൂര്‍ എന്ന സ്വിറ്റ്‌സര്‍ലാന്‍ഡിലെ ജോലി സമയം അടിസ്ഥാനമാക്കി പ്രതിമാസം 3,772 സ്വിസ് ഫ്രാങ്കാണ് ലഭിക്കുക. അതായത് 3,01,382 രൂപ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top