health malayalam

പാഷൻ ഫ്രൂട്ടിന്റെ അത്ഭുത ഗുണങ്ങൾ

പാഷൻ ഫ്രൂട്ട് കഴിക്കാറുണ്ടെങ്കിലും അതിന്റെ ഗുണങ്ങൾ പലർക്കും അറിയില്ല. ഇന്നിപ്പൊ ആളുകൾ പാഷൻ ഫ്രൂട്ടിനെ പറ്റി കൂടുതൽ അന്വേഷിക്കുന്നതായി കാണുന്നുണ്ട്. ഈ പേര് വരാൻ ഒരു കാരണം ഉണ്ട്. പാഷൻ ഫ്രൂട്ടിന്റെ പൂവിനു യേശുവിന്റെ ക്രൂശാരോഹണ സമയത്തു ഉപയോഗിച്ച മുൾകിരീടത്തിന്റെ സാദൃശ്യം ആണ് കാരണമായി പറയുന്നത്. സൗത്ത് ആഫ്രിക്കയിലെ പർപ്പിൾ ഗ്രാനടില്ലയും ഹവായിലെ ലിലിക്കോയും എല്ലാം നമ്മുടെ ഈ പാഷൻ ഫ്രൂട്ട് തന്നെ.

അപസ്മാരം, ഉത്കണ്ഠ, പ്രമേഹം, ഉറക്കമില്ലായ്മ എന്നിവക്കൊക്കെ പരിഹാരം കാണുന്നതിനായി പാഷൻ ഫ്രൂട്ടിന്റെ ഇലകൾ ഉപയോഗിച്ച് വരുന്നു. ഇവയുടെ പൂക്കൾ പ്രധാനമായും മനുഷ്യ ശരീരത്തിനും മനസിനും ആരോഗ്യമുളവാക്കുന്നു. പല യൂറോപ്പ്യൻ രാജ്യങ്ങളും ഇന്ന് ഇവ വ്യാപകമായി കൃഷി ചെയ്യുന്നതിന് കാരണം ഗുണങ്ങൾ തന്നെയാണ്. നമ്മൾ മനസിലാക്കിയതിലും ഗുണമടങ്ങിയതാണ് പാഷൻ ഫ്രൂട്ടും അതിന്റെ ഇലയും.

ഇലയുടെയും ഫ്രൂട്ടിന്റെയും ചില ഗുണങ്ങൾ ഇങ്ങനെ.

ആസ്‌ത്മ പ്രതിരോധം.

ആസ്‌ത്മ സംബന്ധിച്ച പലപ്രശ്നങ്ങൾക്കും പരിഹാരമായി പല പഠനങ്ങളും പാഷൻ ഫ്രൂട്ട് പരിചയപ്പെടുത്തുന്നു, പ്രത്യേകിച്ച് ഇവയുടെ തൊലിയിൽ അടങ്ങിയിരിക്കുന്ന ആസിഡുകളും മറ്റും.

രക്തസമ്മർദം നിയന്ത്രിക്കുന്നു.

രതസമ്മർദം നിയന്ത്രിക്കുന്നതിൽ ഇവയുടെ ഫലങ്ങൾ വളരെ പ്രയോജനം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ പൂക്കളിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയിഡുകൾ കൊറോണറി ധമനികളുടെയും പേശികളുടെയും പ്രവർത്തനത്തെ കുറച്ചുകൊണ്ട് രക്തസമ്മർദം കുറക്കുന്നതായും കാണുന്നു.

ഉറക്കമില്ലായ്മ പരിഹരിക്കുന്നു.

“A Passion Fruit a day, makes you better sleep” എന്ന പഴഞ്ചോല് രസകരമായി അനുഭവപ്പെടുന്നത് ഇവിടെയാണ്. പലതരത്തിലുള്ള ഫ്ലേവനോയ്ഡുകൾ പാഷൻ ഫ്രൂട്ടിൽ അടങ്ങിയിട്ടുണ്ട്. ഇവയാണ് നല്ല ഉറക്കം ലഭിക്കാൻ നമ്മെ സഹായിക്കുന്നത്.

പ്രമേഹം നിയന്ത്രിക്കുന്നു.

പാഷൻ ഫ്രൂട്ടിന്റെ ഇലകൾ ആണ് ഇതിനു സഹായകമാകുന്നത്. ദിവസവും ഇവയുടെ ഇലകൾ ഇട്ടു വെള്ളം തിളപ്പിച്ച് കുടിക്കുന്നതാണ് ഉത്തമം.

കാഴ്ച വർധിപ്പിക്കുന്നു.

നാരുകളും ആന്റി ഓക്സിഡന്റുകളും പാഷൻ ഫ്രൂട്ടിൽ ധാരാളമായി കാണുന്നു. ബീറ്റ കരോട്ടീനും ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് നിങ്ങളുടെ കാഴ്ചയെ വർധിപ്പിക്കാൻ സഹായിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top