health malayalam

പല്ലുരോഗങ്ങളും ചില ഒറ്റമൂലികളും.

പല്ലുരോഗങ്ങൾ സർവസാധാരണം. ചിലവ് വളരെ അധികം വരുന്ന ചികിത്സകളാണ് ഇവക്ക് ഉള്ളതും. എന്നാൽ ഒരു പരിധി വരെ നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില നമ്പറുകൾ ആയുർവേദത്തിന്റെ തണലിൽ ഉണ്ട്. ഒന്ന് നോക്കിയാലോ.

കടുക്ക കരിച്ച ചൂര്‍ണംകൊണ്ട്‌ രണ്ടുനേരം പതിവായി പല്ലു
തേയ്ക്കുക. ഈ ചൂര്‍ണം ചൂടുവെള്ളത്തില്‍ കലക്കി കവിൾ
കൊള്ളുക. എല്ലാ ദന്തരോഗങ്ങള്‍ക്കും നന്ന്‌.

മരക്കരിപ്പൊടിയും ഉപ്പും യോജിപ്പിച്ച്‌ പല്ലുതേയിക്കുക. മഞ്ഞളിപ്പ്‌ മാറും

വേപ്പിന്‍കമ്പുകൊണ്ട്‌ പല്ലുതേച്ചാല്‍ പല്ലിന്‌ ബലം കൂടും.

ആപ്പിള്‍ കടിച്ചുമുറിച്ചു തിന്നാല്‍ പല്ല്‌ ശുദ്ധിയാവും.

എള്ള്‌ അരച്ച്‌ പച്ചവെള്ളത്തില്‍ കലക്കി ചെറുചൂടോടെ
കവിള്‍ക്കൊള്ളുക. പല്ലിളക്കം മാറും.

(തിഫലയും ഇരട്ടിമധുരവും കഷായം വെച്ച്‌ അതുകൊണ്ട്‌
കവിള്‍ക്കൊള്ളുക. ഈനിലെ പുണ്ണ്‌ ശമിക്കും.

അറുപത്‌ ഗ്രാം വേപ്പിന്‍കുരു 50 മില്ലി വെളിച്ചെണ്ണയില്‍ ചുവക്കെ
വറുക്കുക. ഇത്‌ അരച്ച്‌ ഈനില്‍ നീരുള്ള ഭാഗത്ത്‌ പുരട്ടിയാല്‍
നീര്‍ മാറും.

കോലരക്കിട്ടു വെള്ളം കാച്ചി കവിള്‍ കൊള്ളുക. പല്ലിളക്കം ശമിക്കും.

അരവൈദ്യം ആളെ കൊല്ലും എന്ന് ചൊല്ല്. എപ്പോഴും ഒരു വിദഗ്ദ്ധ അഭിപ്രായം നല്ലത് ആണെന്ന് മറക്കരുത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top