malayalam

ജീവനക്കാരെ ആവശ്യമുള്ളവർക്കും എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്.

സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി ഇ- എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് സംവിധാനത്തിൽ തൊഴിൽദാതാക്കൾക്കായി ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനം ഒരുക്കുന്നു. ഇതോടെ വ്യവസായികൾക്കും ബിസിനസുകാർക്കും ജീവനക്കാരെ തേടി അലയേണ്ട സാഹചര്യം ഒഴിവാക്കാൻ സാധിക്കും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്താൽ അനുയോജ്യമായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ലഭിക്കും. രജിസ്റ്റർ ചെയ്യുന്ന സ്വകാര്യ-പൊതുമേഖല സ്ഥാപനങ്ങൾ അവർക്ക് ആവശ്യമായ ജീവനക്കാരുടെ എണ്ണവും യോഗ്യതയടക്കമുള്ള വിവരങ്ങളും ഓൺലൈനായി നൽകാം.

തുടർന്ന് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് നിർദ്ദിഷ്ട യോഗ്യതയുള്ളവരുടെ വിവരങ്ങൾ ശേഖരിക്കും. മുൻഗണനാക്രമത്തിൽ ആയിരിക്കും വിവരങ്ങൾ ശേഖരിക്കുക. ശേഷം യോഗ്യത സർട്ടിഫിക്കറ്റുകളടക്കമുള്ളവ പരിശോധിച്ച് ഉറപ്പുവരുത്തി തിരഞ്ഞെടുക്കുന്നരുടെ ലിസ്റ്റ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ തൊഴിൽ സ്ഥാപനങ്ങൾക്ക് കൈമാറും. ലിസ്റ്റിൽ നിന്ന് ആവശ്യമുള്ളവരെ സ്ഥാപനങ്ങൾക്ക് തന്നെ തിരഞ്ഞെടുക്കാവുന്നതാണ്.

പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ജീവനക്കാരുടെ റിക്രൂട്ട്മെന്റിന് സ്ഥാപനങ്ങൾ നേരിടുന്ന കാലതാമസവും ഉദ്യോഗാർത്ഥികൾക്ക് സ്വകാര്യ മേഖലയിലും പുതിയ അവസരങ്ങൾ തുറക്കപ്പെടുകയും ചെയ്യും എന്ന് കണക്കാക്കുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top