health malayalam

ചെറുപ്പക്കാരും ആരോഗ്യമുള്ളവരും കൊവിഡ്‌ വാക്സിനായി കാത്തിരിക്കണം.

ചെറുപ്പക്കാരും ആരോഗ്യമുള്ളവരും കൊവിഡ്‌ വാക്സിനായി കാത്തിരിക്കാന്‍ തയ്യാറാകണമെന്ന്‌ ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ സരമ്യ സ്വാമിനാഥന്‍ ഒരു ചോദ്യോത്തര പരിപാടിയിലാണ്‌ ഇങ്ങിനെ അഭിപ്രായപ്പെട്ടത്‌. എല്ലാവര്‍ക്കും കൊവിഡ്‌ വാക്സിന്‍ ലഭ്യാമാകാക്കാനുള്ള കാലതാമസം ഒരു വര്‍ഷത്തിലേറെ നീണ്ടുനില്‍ക്കുമെന്നും അവര്‍ കൂട്ടിച്ചേർത്തു.

കൊവിഡ്‌ വാക്സിന്‍ വിതരണത്തിന്‌ ധാരാളം മാര്‍ഗഗനിര്‍ദ്ദേശങ്ങള്‍ പുറത്തുവരുമെന്നും, ഒരുപക്ഷെ വാക്സിന്‍ ലഭിക്കാന്‍ ഒരു ശരാശരി ആരോഗ്യവാനായ വൃക്തിക്ക്‌ 2022 വരെ കാത്തിരിക്കേണ്ടി വരുമെന്നും സരമ്യ സ്വാമിനാഥന്‍ പറഞ്ഞു. വാക്സിന്‍ വിതരണത്തില്‍ കൂടുതല്‍ അപകടസാധ്യതയുള്ള ആളുകള്‍ക്ക്‌ മുന്‍ഗണന നൽകുന്നുവെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാരുകളും ലോകാരോഗ്യ സംഘടന പോലുള്ള അന്താരാഷ്ട്ര സംഘടനകളും പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.

ആരോഗ്യ പരിപാലന രംഗത്തുള്ളവര്‍ക്കും മുൻഗണന നൽകേണ്ടതുണ്ട്. തുടര്‍ന്ന്‌ രോഗികളെയും പ്രായമായവരെയും പരിഗണിക്കണം. ഇപ്പ്രകാരമായിരിക്കണം വിതരണ ക്രമം. ആരോഗ്യമുള്ളവരെയും, സാധാരണ ജീവിതത്തിലേക്ക്‌ മടങ്ങിവരാന്‍ കഴിയുന്ന ചെറുപ്പക്കാരെയും ഏറ്റവും അവസാനമായിരിക്കും പരിഗണിക്കുക എന്ന് സരമ്യ സ്വാമിനാഥന്‍ വ്യക്തമാക്കി.

കോവാക്സ്‌ അഥവാ ലോകാരോഗ്യസംഘടനയുടെ കൊവിഡ്‌ -19 വാക്സിന്‍ തയ്യാറാക്കുന്ന ഗ്ലോബല്‍ ആക്സസ്‌ ഫെസിലിറ്റി എന്ന സംരംഭത്തില്‍ 150 ലധികം രാജ്യങ്ങള്‍ ചേര്‍ന്നിട്ടുണ്ട്‌. 200 കോടി ഡോസ്‌ സുരക്ഷിത വാക്സിനുകള്‍ 2021 അവസാനത്തോടെ വിതരണം ചെയ്യുകയാണ്‌ ലക്‌ഷ്യം. ഓപ്പറേഷന്‍ വാര്‍പ്പ്‌ സ്പീഡ്‌ എന്ന പേരില്‍ കോവാക്സ്‌ സംരംഭത്തില്‍ ചേരാത്ത അമേരിക്ക സ്വന്തമായി വാക്സിന്‍ നിര്‍മാണ പദ്ധതി
നടത്തുന്നുണ്ട്‌.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top