malayalam

കവിയൂരിലെ ഗുഹാക്ഷേത്രം.

പത്തനംതിട്ട ജില്ലയിലെ ടൂറിസത്തിന്റെ മാപ്പിൽ പ്രസക്തമായി പറയേണ്ടതാണ് കാവായൂരിലെ ഗുഹാക്ഷ്രേത്രം. ഏതാണ്ട് എട്ടാം നൂറ്റാണ്ടില്‍ പല്ലവവാസ്തു ശാസ്ത്രപരമായി നിര്‍മിച്ചുവെന്നു വിശ്വസിക്കപ്പെടുന്നതാണ്‌ കവിയൂര്‍ ഗുഹാക്ഷ്രേത്രം. ശിവന്‍, ദ്വാരപാലകന്മാര്‍, ഗണപതി, ശിവലിംഗം എന്നിവ ഒറ്റ രാത്രികൊണ്ട്‌ പാറ തുരന്നു കല്ലില്‍ കൊത്തിയ ശില്‍പങ്ങളെന്നാണ്‌ ഐതിഹ്യത്തിൽ പറയപ്പെടുന്നത്.

ഗുഹാക്ഷേത്രം സര്‍ക്കാര്‍ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചിട്ട് നാളുകൾ ഏറെയായി. പാറയിടുക്കിലുള്ള ശിവക്ഷേത്രം പുരാവസ്തു വകുപ്പ്‌ അംഗീകരിച്ചതുമാണ്. പാറ സമചതുരാകൃതിയില്‍ തുരന്നെടുത്താണ്‌ ക്ഷേത്രം നിര്‍മിച്ചതെന്നു കണക്കാക്കുന്നു. പാറയില്‍ പലയിടത്തും സംസ്കൃതത്തില്‍ ധാരാളം എഴുത്തുകൾ കാണാൻ സാധിക്കും‌. പഴമയും പെരുമയും വിളിച്ചോതുന്ന ഗുഹാക്ഷേത്രവും പാറക്കെട്ടും സഞ്ചാരികളെ അക്ഷരാർത്ഥത്തിൽ ആകര്‍ഷിക്കുന്നു. ഭൂത ഗണത്തില്‍പെട്ട പാണ്ഡവന്മാര്‍ ചവിട്ടിയ കാല്‍പാടുകളും ഇവിടെ കാണാം. പാറയ്ക്കുള്ളില്‍ കുളം, ചാര്‌, കൂവളം എന്നീ മരങ്ങളും നില്‍ക്കുന്നു.

തിരുവല്ല- കോഴഞ്ചേരി റൂട്ടിൽ തോട്ടഭാഗം ജംക്ഷനില്‍ നിന്നു കവിയൂര്‍ വഴി പോകുന്ന ബസില്‍ 2.5 കി.മി. പിന്നിടുമ്പോള്‍ എന്‍എസ്‌എസ്‌ ഹൈസ്കൂള്‍ ജംക്ഷനില്‍ എത്തും. അവിടെ നിന്ന്‌ 500 മീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചാല്‍ പാറയിലെത്തിച്ചേരും. തിരുവല്ലയില്‍ നിന്ന്‌ എട്ടു കിലോമീറ്റർ മാത്രമാണ്‌ ഇവിടേക്കുള്ള ദൂരം. വരുന്നവര്‍ മുന്‍കൂര്‍ അറിയിച്ചാല്‍ ക്ഷേത്ര അധികാരികള്‍ വേണ്ട സൌകര്യങ്ങള്‍ ഏർപെടുത്തും. ഫോണ്‍: 9446378736.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top