Uncategorized

ഒരടിപൊളി ചിക്കൻ ബർഗർ വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ.

ചേരുവകൾ

1. ചിക്കൻ – വേവിച്ചു പൊടിച്ചത് 2  കപ്പ്

2. ഇഞ്ചി – 1 കഷണം

3. മസാലപ്പൊടി – 1/2 ടീസ്പൂൺ

4. സവോള – 1 എണ്ണം

5. മഞ്ഞൾപൊടി – 1/4 ടീസ്പൂൺ 

6. പച്ചമുളക്‌  – 2 എണ്ണം

7. മല്ലിപ്പൊടി – 1 ടീസ്പൂൺ

8. മല്ലിയില – കുറച്ച്‌

9. മുളക്പൊടി – 1 ടീസ്പൂൺ

10. വെളുത്തുള്ളി – 3 അല്ലി

11. ബ്രെഡ് പൊടി – 1 കപ്പ്

12.മുട്ട – 1

13. എണ്ണ – വറുക്കാൻ

14. മൈദ – 1/2 കപ്പ്‌

ബർഗർ

‌1. ബൺ

2. ചീസ് കഷ്ണം

3. ക്യാബേജ് ഇല

4. തക്കാളി

5. സവാള

6. മയണൈസ്

7. വെള്ളരിക്ക

8.ബട്ടർ

തയ്യാറാക്കുന്ന വിധം

വേവിച്ച ചിക്കനില്‍ 2 മുതല്‍ 10 വരെയുള്ള ചേരുവകകള്‍ പൊടിയായി അരിഞ്ഞു ചേര്‍ക്കുക. ഇത്‌ കുഴച്ച്‌ കട്ട്‌ലൈറ്റ്‌ പരുവത്തിനെടുത്ത്‌ മൈദയില്‍ മുക്കി, മുട്ടയില്‍ മുക്കി, ബ്രഡ്‌ പൊടിയില്‍ പൊതിഞ്ഞ്‌ വറുത്തെടുക്കുക. ബണ്‍ രണ്ടായി മുറിക്കുക. ബണ്ണില്‍ ബട്ടര്‍ പുരട്ടുക. ശേഷം മയണൈസ് പുരട്ടുക. ക്യാബേജിന്റെ ഇല വയ്ക്കുക. അതിന്റെ മുകളില്‍ തക്കാളി, വെള്ളരി, സവോള വയ്ക്കുക. ശേഷം മുകളില്‍ ചിക്കന്‍ കട്ട്‌ലൈറ്റ്‌ വയ്ക്കുന്നു. മുകളില്‍ ചീസ്‌ കഷണം കൂടി വെച്ച് മുറിച്ച്‌ വച്ചിരിക്കുന്ന പകുതി ബണ്‍ കൂടി മുകളില്‍ വയ്ക്കുന്നതോടെ ബർഗർ റെഡി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top