എല്ലും കപ്പയും കുഴച്ചത് എളുപ്പത്തിൽ തയാറാക്കാം.

ചേരുവകൾ

  • എല്ല് – 500 ഗ്രാം
  • കപ്പ – 500 ഗ്രാം
  • സവോള – 3 എണ്ണം
  • പച്ചമുളക് – 5 എണ്ണം
  • ഇഞ്ചി – 1 വലിയ കഷണം
  • വെളുത്തുള്ളി – 8 എണ്ണം
  • തേങ്ങാ – 1/2 മുറി
  • മുളക്പൊടി – 4 സ്പൂൺ
  • മല്ലിപ്പൊടി – 3 സ്പൂൺ
  • മഞ്ഞൾപൊടി – 1/2 സ്പൂൺ
  • മസാല – 2 സ്പൂൺ
  • ഉപ്പു – പാകത്തിന്
  • എണ്ണ – 5 സ്പൂൺ
  • കറിവേപ്പില – 2 തണ്ട്
  • മല്ലിയില – 3 തണ്ട്

തയ്യാറാക്കുന്ന വിധം

എല്ല്‌, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്‌, ഉപ്പ്‌, മഞ്ഞൾപൊടി എന്നിവ ചേര്‍ത്ത്‌ വേവിക്കുക. എല്ലു കഷണങ്ങൾ വെന്ത ശേഷം കപ്പയും ചേര്‍ത്ത്‌ വീണ്ടും വേവിക്കുക.

സവോള വഴറ്റി മുളക്പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, മസാലപ്പൊടി എന്നിവ ചേര്‍ത്ത്‌ വഴറ്റുക.ഇതില്‍ തേങ്ങ ചിരകിയത്‌ ചേര്‍ക്കുക.

ശേഷം വേവിച്ചു വച്ച കപ്പയുംഎല്ലും ചേര്‍ക്കുക. നല്ലതുപോലെ വഴറ്റി എടുക്കുക. കറിവേപ്പിലയും മല്ലിയിലയും ചേര്‍ത്ത്‌ ഇറക്കി വയ്ക്കുന്നതോടെ സംഗതി തയാർ.

Total
128
Shares
Leave a Reply

Your email address will not be published. Required fields are marked *