health malayalam

ഉറക്കമില്ലായ്‌മ പരിഹരിക്കാൻ ചില പൊടിക്കൈകൾ.

ഇന്ന് പലരും പറയുന്ന ഒരു പ്രശ്നമാണ് ഉറക്കം തീരെ ശരിയാവുന്നില്ല എന്ന്. വീട്ടിൽ ചെയ്യാവുന്ന ചിലപൊടികൈകൾ പരിഹാരമായുണ്ട്. മാനസികമായ പ്രശ്നങ്ങൾ ആണിതിന് പിന്നിലെങ്കിൽ ചികിത്സ അനിവാര്യം തന്നെയാണ്. അല്ലാതെയുള്ള ഉറക്കമില്ലായ്മക്ക് ചുവടെ പറഞ്ഞിട്ടുള്ളവ പരീക്ഷിക്കാവുന്നതാണ്. എല്ലാം തന്നെ ആയുർവേദത്തിന്റെ തണലിൽ നമ്മുടെ ചുറ്റും നിലനിന്നിരുന്നവ.

  • കസ്കസ്‌ പൊടിച്ചു തുണിയിലാക്കി നെറ്റിയില്‍ കെട്ടുക.
  • രണ്ടോ മൂന്നോ ചുവന്നുളളി രാത്രി ഉറങ്ങാന്‍ പോകുന്നതിനുമുമ്പ്‌ ചവച്ചിറക്കുക.
  • നിത്യവും രാത്രിയില്‍ എരുമപാല്‍ കൂടിക്കുക.
  • ജീരകം, ഇരട്ടിമധുരം എന്നിവ സമം ഉണക്കിപ്പൊടിച്ചത്‌ എട്ടുഗ്രാമെടുത്ത്‌ പാലില്‍ കഴിക്കുക.
  • ഉലുവയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുകയും ഇതുകൊണ്ട്‌ മുഖം കഴുകുകയും ചെയ്യുക.
  • കുമ്പളങ്ങ പിഴിഞ്ഞെടുത്ത നീര്‍ ഒരു ഗ്ലാസ്‌ പതിവായി അത്താഴത്തിനു ശേഷം കുടിക്കുക.
  • രാത്രി ഉറങ്ങാൻ നേരം ഉള്ളം കാല്‍ നന്നായി കഴുകി തുടച്ച്‌ വെണ്ണ പുരട്ടി തലോടുക.
  • ജാതിക്ക അരച്ച് പാലിൽ കഴിക്കുക.
  • മാമ്പഴം തിന്നശേഷം എരുമപ്പാൽ കുടിക്കുക.

എപ്പോഴും പറയുംപോലെ അരവൈദ്യം ആളെ കൊല്ലും എന്ന് ഓർമിപ്പിക്കുന്നു. വിദഗ്ധ അഭിപ്രായങ്ങൾക്ക് ശേഷം മാത്രം നമുക്കു യോചിച്ച മരുന്നുകൾ തിരഞ്ഞെടുക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top