health malayalam

ഈ ഭക്ഷ്യവസ്തുക്കൾ ഫ്രിഡ്ജിൽ സൂക്ഷിക്കരുത്.

ചില ആഹാര സാധനങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് അത്ര നല്ല കാര്യം അല്ല. അതിനു ചില കാരണങ്ങൾ പറയാം, പലപ്പോഴും ആഹാരസാധനങ്ങളുടെ സ്വാദും പോഷക ഘടകങ്ങളും നഷ്ടം വരുന്നതിനു കാരണമാകുന്നു. ഒരു കാരണവശാലും ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത ചില ഭക്ഷണ പദാർഥങ്ങൾ ചുവടെ ചേർക്കുന്നു.

ഉള്ളി (Onion)

ഉള്ളി മൃദുവായിരിക്കുന്നതിനു കാരണം ഉള്ളിയിൽ ഈർപ്പം ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ആണ്. ആയതിനാൽ ഉള്ളി ഫ്രിഡ്ജിൽ വെയ്ക്കുന്നതോടെ പൂപ്പൽ പിടിക്കുന്നു. ഏറ്റവും നല്ലത് ഉള്ളി തണുത്തതും ഉണങ്ങിയതുമായ പ്രതലത്തിൽ സൂക്ഷിക്കുക എന്നതാണ്. ഇങ്ങനെ സൂക്ഷിക്കുമ്പോൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്, ഒരിക്കലും ഉരുളക്കിഴങ്ങു ഉള്ളിയോടൊപ്പം സൂക്ഷിക്കരുത്. കാരണം ഉരുളക്കിഴങ്ങിൽ നിന്നും ഉണ്ടാകാവുന്ന ഈർപ്പം ഉള്ളിയേ അഴുക്കിക്കളയുന്നതായി കാണുന്നു.

വെളുത്തുള്ളി (Garlic)

ഉള്ളിയുടെ കാര്യം പറഞ്ഞതുപോലെ തന്നെയാണ് വെളുത്തുള്ളിയുടെയും ഫലം, ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതോടെ പൂപ്പൽ പിടിക്കുന്നതിനും ആയുസ് കുറയുന്നതിനും കാരണമാകുന്നു.

തക്കാളി (Tomatoes)

ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതോടെ തക്കാളിക്ക് അതിന്റെ തനത് സ്വാദ് നഷ്ടപ്പെടുന്നു. തണുപ്പ് തിങ്ങിയ വായു തക്കാളി പഴുക്കുന്നതിനെ തടയുകയും തൊലിയുടെ കട്ടി കുറയുന്നതിനും കാരണമാകുന്നു. ഗ്ലാസ്സ് ബൗളുകളിലോ ബാസ്കറ്റുകളിലോ തക്കാളി സൂക്ഷിക്കുന്നത് അഭികാമ്യം.

നാരങ്ങാ, ഓറഞ്ച് (Lemon, Orange)

ഇവയെപ്പോഴും മുറിയിലെ താപനിലയിൽ സൂക്ഷിക്കുന്നതാണ് നല്ലത്. തണുത്ത വായുവിൽ സ്വാദും, ഗുണമേന്മയും, ഘടന തന്നെയും നഷ്ടമാകുന്നതായി കാണുന്നു.

കെച്ചപ്പ്, സോയ സോസ് (Ketchup, Soy Sauce)

ഇവ ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട ആവശ്യമേ വരുന്നില്ല എന്നതാണ് ഇവയെ ഈ ലിസ്റ്റിൽ ഉൾപെടുത്താൻ കാരണം. കാരണം വിനീഗർ പോലെ ധാരാളം പ്രിസർവേറ്റീവുകൾ അടങ്ങിയ ഇത്തരം പദാർഥങ്ങൾ എവിടെയും സൂക്ഷിക്കുന്നതിൽ പ്രശനം ഉണ്ടാകുന്നില്ല.

ബ്രെഡ് (Bread)

ഒരിക്കലും ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിനോട് യോജിക്കാൻ കഴിയാത്ത ഒരു വസ്തുവാണ് ബ്രെഡ്. ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതോടെ വരണ്ട അവസ്ഥയിൽ ആകുന്നു. അടുത്ത ദിവസങ്ങളിൽ കഴിക്കാനുള്ളത് പുറത്തും ബാക്കി ഒരു കപ്ബോഡിലും സൂക്ഷിക്കുന്നത് നന്നായിരിക്കും.

അച്ചാറുകൾ (Pickles)

ഫ്രിഡ്ജിനു വെളിയിൽ അച്ചാറുകൾ കേടുകൂടാതെ നിൽക്കാൻ അതിൽ ചേർക്കുന്ന പ്രിസർവേറ്റീവുകൾ സഹായകമാണ്. ഇവ പൂപ്പലിൽ നിന്നും സംരക്ഷണം നൽകുന്നു, ഏതാണ്ട് കെച്ചപ്പുകളുടെ കാര്യം പറഞ്ഞപോലെതന്നെ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top