ഇനിമുതൽ പി.എസ്.സി. അപേക്ഷകൾ സൂക്ഷിച്ചുവെക്കണം.

അപേക്ഷകൾ സംബന്ധിച്ച് ധാരാളം പരാതികൾ ലഭിക്കുന്ന സാഹചര്യത്തിൽ പുതിയ നടപടിയുമായി പി.എസ്.സി. തങ്ങളുടെ അപേക്ഷയെക്കുറിച്ച്‌ ഉദ്യോഗാര്‍ഥികൾ പരാതി നല്‍കുമ്പോൾ ഓണ്‍ലൈന്‍ അപേക്ഷയുടെ അച്ചടിപ്പകര്‍പ്പുകുടി സമര്‍പ്പിക്കണമെന്നാണ് പി.എസ്‌.സി. നിർദ്ദേശിച്ചിരിക്കുന്നത്. യു.പി.സ്കൂൾ അധ്യാപകതസ്തികയിലെ ചില അപേക്ഷകൾ കാണാതായെന്ന പരാതിയെത്തുടര്‍ന്നാണ്‌ പുതിയ വ്യവസ്ഥകൾക്ക്‌ പി.എസ്‌.സി, രൂപംനല്‍കിയിരിക്കുന്നത്‌.

എന്നാൽ അന്നത്തെ പരാതികളില്‍ കഴമ്പില്ലെന്നാണ്‌ വിശദമായ പരിശോധനയില്‍ കണ്ടെത്താൻ കഴിഞ്ഞത്‌. ഉദ്യോഗാര്‍ഥികൾ ഓരോ തസ്തികയുടെയും അപേക്ഷ സമര്‍പ്പിച്ചശേഷം അവരുടെ പ്രൊഫൈലിലെ My Application എന്ന ലിങ്ക് ക്ലിക്ക് ചെയ്ത്‌ ഉറപ്പുവരുത്തണം. അപേക്ഷയുടെ പി.ഡി.എഫ്‌. രേഖ ഡാൌണ്‍ലോഡ് ചെയ്ത്‌ സൂക്ഷിക്കുന്നതോടൊപ്പം തന്നെ അതിന്റെ അച്ചടിപ്പകര്‍പ്പുകൂടി ശേഖരിച്ചു സൂക്ഷിക്കണം. നിയമന നടപടികൾ പൂർത്തിയാകുന്നതുവരെ ഈ പകർപ്പുകൾ ഉദ്യോഗാർഥികൾ ഇത്തരത്തിൽ സൂക്ഷിക്കണം.

പരീക്ഷകൾ എഴുതുന്നതിനായി ഉറപ്പുനൽകിയാൽ അത് അവരവരുടെ പ്രൊഫൈലിൽ ശരിയായി സ്വീകരിക്കപ്പെട്ടിട്ടുണ്ട് എന്ന് ഉദ്യോഗാർഥികൾ പരിശോധിച്ച ഉറപ്പുവരുത്തണം എന്നും പി.എസ്‌.സി. നിർദ്ദേശിച്ചിട്ടുണ്ട്.

Total
241
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

ബുള്ളറ്റും ജാവായും ഇനി വിയർക്കും.

റിട്രോ വിഭാഗത്തിലേക് ഹോണ്ടയുടെ വരവ് അതി ഗംഭീരം എന്ന് പറയാം. കരുത്തും അതിനൊത്ത അഴകും ചേർത്തൊരു ജാപ്പനീസ് മാജിക്, പ്രത്യേകിച്ച് ഇന്ത്യൻ നിരത്തുകൾക്കായി. തലയെടുപ്പുള്ള…
Read More

ജീവനക്കാരെ ആവശ്യമുള്ളവർക്കും എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്.

സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി ഇ- എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് സംവിധാനത്തിൽ തൊഴിൽദാതാക്കൾക്കായി ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനം ഒരുക്കുന്നു. ഇതോടെ വ്യവസായികൾക്കും ബിസിനസുകാർക്കും…
Read More

വിലയിലും മഹീന്ദ്ര മാജിക്.

2020-ല്‍ വാഹനപ്രേമികളെ ഏറ്റവുമധികം ആവേശം കൊള്ളിച്ച വാഹനം മഹീന്ദ്രയുടെ ഥാറിന്റെ രണ്ടാം തലമുറ മോഡലാണ് എന്ന് നിസംശയം പറയാം. ഓഗസ്റ്റ് 15-ന് അഭ്യൂഹങ്ങൾക്കും പ്രവചനങ്ങൾക്കും…