malayalam

അരമണിക്കൂറിൽ നല്ല അടിപൊളി ഗ്രിൽഡ് ചിക്കൻ തയാറാക്കാം.

ചേരുവകൾ

  1. കോഴി                      – 4 വലിയ കഷണം
  2. ചില്ലി സോസ്‌        – 1/2 കപ്പ്‌
  3. വിനാഗിരി             – 3/4 കപ്പ്‌
  4. ഉപ്പ്‌                             – 1 ടീസ്പൂണ്‍
  5. ഗ്രാമ്പൂ                   – 3
  6. വെളുത്തുള്ളി      – 4 അല്ലി

തയാറാക്കുന്ന വിധം

രണ്ടുമുതലുള്ള ചേരുവകള്‍ ഒരു പാത്രത്തിലെടുത്ത്‌ നന്നായി യോജിപ്പിച്ച്‌ തയ്യാറാക്കിയ മിശ്രിതത്തില്‍ കുറച്ചെടുത്ത്‌ കോഴിക്കഷണങ്ങള്‍ ചേര്‍ത്ത്‌ ഇളക്കുക. മിശ്രിതം കോഴിക്കഷണങ്ങളില്‍ നന്നായി പുരളുമ്പോള്‍ ഇത്‌ ഒരു തുണിക്കഷണം ഉപയോഗിച്ച്‌ മൂടി
ഏകദേശം 5 മിനിട്ട്‌ ഫ്രിഡ്ജില്‍ വയ്ക്കുക.

അടുപ്പ്‌ (ഗ്രിൽ) ചൂടാകുമ്പോള്‍ ചിക്കനിലെ ഗ്രേവി മാറ്റിയശേഷം ചിക്കന്‍ ഗ്രില്ലില്‍ വയ്ക്കുക. ഇറച്ചി കത്തികൊണ്ട്‌ വരയുക. മാറ്റി വച്ചിരിക്കുന്ന മിശ്രിതത്തില്‍ കുറച്ച്‌ ചേര്‍ത്ത്‌ 30 മിനിട്ട്‌ ഗ്രിൽ ചെയ്യുക. ബാക്കിയുള്ള മിശ്രിതം ചെറിയ സോസ്പാനിലൊഴിച്ച്‌ തുടരെ ചൂടാക്കുക. വെന്ത ചിക്കനോടൊപ്പം ഈ ഗ്രേവിയും വിളമ്പുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top